കൊച്ചി: വിപിഎസ് ലേക്ഷോര് ആശുപത്രിയുടെ നേതൃത്വത്തില്‍ കൊച്ചിന് ഓങ്കോളജി ഗ്രൂപ്പ്, ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി ഫൗണ്ടേഷന് എന്നീ സംഘടനകളുടെ സഹകരണത്തോടെ തൈറോയ്ഡ് കാന്‍സര്‍ കോണ്‍ക്ലേവ് ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്നു. ശില്‍പ്പശാലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പങ്കെടുത്തു. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രി ഡയറക്ടറും ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോസര്‍ജറി വിദഗ്ധനുമായ ഡോ. അനില്‍ കെ. ഡിക്രൂസ് മുഖ്യാതിഥിയായിരുന്നു. വിവിധ ആശുപത്രികളില്‍ നിന്നുള്ള റേഡിയോളജി, പത്തോളജി, ഇഎന്‍ടി, ഹെഡാ ആന്‍ഡ് നെക്ക് സര്‍ജറി, ഓങ്കോളജി, എന്റോെ്രെകനോളജി, ന്യൂക്ലിയര്‍ മെഡിസിന്, റേഡിയേഷന് ഓങ്കോളജി തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുത്തു. മുഖ്യാതിഥി ഡോ. അനില്‍ കെ. ഡിക്രൂസിനെ ഡോ. വി. പി. ഗംഗാധരന് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: