പ്യോങ്യാങ്: പടിഞ്ഞാറന്‍ പസിഫിക് സമുദ്രമേഖലയിലേക്കു യുഎസ് പടക്കപ്പലുകള്‍ നീങ്ങവേ, പ്രകോപനമുണ്ടായാല്‍ അമേരിക്കയ്ക്കെതിരെ അണുവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.
കപ്പലുകള്‍ കൊറിയന്‍ സമുദ്രാതിര്‍ത്തിയിലെത്താന്‍ ഒരാഴ്ചയെടുക്കും. ശത്രുവിന്റെ നീക്കങ്ങള്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉത്തര കൊറിയ പറഞ്ഞു.
ചൈന സഹായിച്ചാലും ഇല്ലെങ്കിലും പ്രശ്നം അമേരിക്ക തീര്‍ക്കുമെന്നും ട്രംപ് പറഞ്ഞു, ഉത്തര കൊറിയയെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ചൈനയോട് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച സിറിയന്‍ സേനയ്ക്കെതിരെ നടന്ന വ്യോമാക്രമണത്തിനു പിന്നാലെ ഉത്തര കൊറിയയ്ക്കെതിരെയും യുഎസ് ആക്രമണമുണ്ടാകുമെന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാത്രം 20 മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: