ചവറ: ജനവാസമേഖലയില്‍ മൊബൈല്‍ടവര്‍ നിര്‍മാണത്തിനെതിരെ പരാതിയുമായി നാട്ടുകാര്‍. കൊട്ടുകാട് ഒടുക്കത്ത് മുക്കിന് പടിഞ്ഞാറ് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടവര്‍ നിര്‍മിക്കാനുള്ള മൊബൈല്കമ്പനിയുടെ നീക്കത്തിനെതിരെയുള്ള സമരത്തിന് പിന്തുണയുമായി വിവിധരാഷ്ട്രീയപാര്ട്ടികള് അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നു. ഇതോടെ പ്രതിഷേധസമരം ശക്തമായി. സമരസമിതി ചെയര്‍മാനായി ബ്ലോക്കംഗം ആര്.അരുണ്‍രാജിനെയും കണ്‍വീനറായി പഞ്ചായത്തംഗം സക്കീര്ഹുസൈനെയും തെരഞ്ഞെടുത്തു. സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പ്രതിഷേധറാലിയും സമ്മേളനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: