കുന്നത്തൂര്‍: ശാസ്താംകോട്ട സബ് ട്രഷറി ഓഫീസ് വഴിയുള്ള പെന്‍ഷന്‍വിതരണം ഇന്നലെയും മുടങ്ങി. തീയതി 11 പിന്നിട്ടിട്ടും പെന്‍ഷന്‍വിതരണം പാതി പോലും പൂര്‍ത്തീകരിച്ചിട്ടില്ല. ഇന്നലെയും പെന്‍ഷനുവേണ്ടി എത്തിയ മുന്നൂറോളം പേര് വൈകിട്ട് 3.30വരെ കാത്തിരുന്ന ശേഷം നിരാശരായി മടങ്ങി. സംസ്ഥാന ട്രഷറികളില്‍ പണമില്ലാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നും അതിന് ബാങ്കുകളെ പഴിചാരി രക്ഷപ്പെടാനാണ് ധനമന്ത്രിയുടെ ശ്രമമെന്നും പെന്‍ഷനേഴ്സ് സംഘ് കുറ്റപ്പെടുത്തി. വയോജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്ന നിലപാടില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും സംഘ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വിജയലക്ഷ്മി, സെക്രട്ടറി ഓ. ഓമനക്കുട്ടന്‍പിള്ള, താലൂക്ക് പ്രസിഡന്റ് ജയകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: