ജിഷ്ണു കേസ്: സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Tuesday 23 May 2017 1:49 am IST

തിരുവനന്തപുരം: ജിഷ്ണു കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന് തുല്യനീതി കിട്ടിയില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതിയും കോളേജിലെ അദ്ധ്യാപകനുമായ പ്രവീണ്‍, അഞ്ചാം പ്രതി ഡിബിന്‍ എന്നിവര്‍ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഒളിവിലുള്ള ഇരുവര്‍ക്കും ജാമ്യം അനുവദിച്ചതോടെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേലിന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നു. ഇത് ഹൈക്കോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.