പക്ഷി ഇടിച്ചു; വിമാനം തിരിച്ചിറക്കി

Tuesday 23 May 2017 1:47 am IST

വാരണാസി: പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനം തിരിച്ചിറക്കി. ദല്‍ഹിയിലെ ഖജുരാവോയില്‍ നിന്ന് വിമാനം പറന്നുയരുന്നതിനിടെയാണ് സംഭവം. ജെറ്റ് എയര്‍വെയ്‌സിന്റെ 9ഡബ്ല്യു 2423 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം യാത്രായോഗ്യമല്ലെന്നും തകരാറുകളുണ്ടെന്നും സര്‍വീസ് റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ വലതുഭാഗത്തെ എന്‍ജിന്റെ മൂന്നു ബ്ലേഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവ സമയത്ത് 50ലേറെ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നു. ഖജുരാവോയില്‍ നിന്ന് വാരണാസിയിലെത്തേണ്ട വിമാനമാണ് തകരാറിലായത്. സര്‍വീസ് റദ്ദാക്കിയതിനെത്തുടര്‍ന് 150ലേറെ യാത്രക്കാരാണ് വാരണാസി വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇതില്‍ ഏറെപ്പേരും വിദേശയാത്രക്കായുള്ളവരായിരുന്നു. അതേസമയം, പ്രശ്‌നത്തിനു ശേഷമുള്ള നടപടികള്‍ സംബന്ധിച്ച് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ തൃപ്തികരമല്ലെന്ന് യാത്രക്കാര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.