മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സുപ്രീം കോടതി വിധി

Tuesday 23 May 2017 1:41 am IST

ന്യൂദല്‍ഹി: മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സുപ്രീം കോടതി വിധി. ഗ്വാളിയോര്‍ ഡാല്‍ ബസാറിലുള്ള മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കാണമെന്ന് ആവശ്യപ്പെട്ടു ഹരീഷ് ചന്ദ് തിവാരി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി, നവീന്‍ സിന്‍ഹ തുടങ്ങിയവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഏഴ് ദിവസത്തിനുള്ളില്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കണമെന്നാണ് കോടതി വിധി. മൊബൈല്‍ ടവറില്‍നിന്നുള്ള റേഡിയേഷന്‍ കാന്‍സറിനു കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് തിവാരി ഹര്‍ജി നല്‍കിയത്. 2002-ല്‍ തന്റെ അയല്‍വാസിയുടെ വീടിന് മുകളില്‍ ബിഎസ്എന്‍എല്‍ അനധികൃതമായി ടവര്‍ സ്ഥാപിച്ചിരുന്നുവെന്നും കഴിഞ്ഞ 14 വര്‍ഷമായി ഇതിന്റെ ദോഷം അനുഭവിക്കുകയാണെന്നും തിവാരി ഹര്‍ജിയില്‍ പറയുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.