ശുക്രനും അപരന്‍

Tuesday 23 May 2017 1:33 am IST

ഭൂമിയില്‍ നിന്ന് 219 പ്രകാശവര്‍ഷമകലെ ശുക്രസമാനമായ ഒരു ഗ്രഹത്തെ ഗവേഷകര്‍ കണ്ടെത്തി. നിറം മങ്ങിയ നക്ഷത്രത്തെ വലം വെച്ചുകൊണ്ടിരിക്കുകയാണ് ഈ 'അപരന്‍'. നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ സഹായത്തോടെയാണ് കണ്ടെത്തല്‍. സൂര്യനെ അപേക്ഷിച്ച് അഞ്ചിലൊന്ന് മാത്രമം വ്യാസമുള്ള 'കെപ്ലര്‍-1649' എന്ന നക്ഷത്രത്തെയാണ് ഗ്രഹം ചുറ്റുന്നത്. ഒന്‍പത് ദിവസംകൊണ്ട് ഗ്രഹം ഒരു പ്രാവശ്യം മാതൃനക്ഷത്രത്തെ ചുറ്റുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. സൂര്യനെ അപേക്ഷിച്ച് തിളക്കം കുറഞ്ഞ 'എം ഡ്വാര്‍ഫ്' ( M dwarf ) വിഭാഗത്തില്‍പെട്ട നക്ഷത്രമാണ് കെപ്ലര്‍-1649. പുതിയതായി തിരിച്ചറിഞ്ഞ ഗ്രഹത്തിന് 'കെപ്ലര്‍-1649ബി' എന്നാണ് പേര് നല്‍കിയിട്ടുള്ളത്. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടുപിടിക്കുന്നതിനാണ് പലപ്പോഴും പ്രാധാന്യം നല്‍കാറുളളത്. എന്നാല്‍, ശുക്രനെപ്പോലുള്ളവയുടെ കണ്ടെത്തലും പ്രധാനപ്പെട്ടതാണ്- ഗ്രഹത്തെ തിരിച്ചറിഞ്ഞ സംഘത്തില്‍പെട്ടയാളും സേഥി ( SETI ) ഇന്‍സ്റ്റിട്ട്യൂട്ട്, നാസ ഗോദ്ദാര്‍ഡ് സ്‌പേസ് സെന്റര്‍ എന്നിവിടങ്ങളിലെ ഗവേഷകയുമായ ഇലിസ ക്വിന്റാന പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.