മോസ്കോ: സിറിയയില്‍ ബാഷര്‍ അല്‍ അസാദ് സര്‍ക്കാരിനു നല്കിക്കൊണ്ടിരിക്കുന്ന പിന്തുണ റഷ്യ അവസാനിപ്പിക്കണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്.
റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലവോര്‍വുമായി മോസ്കോയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയില്‍ ഏപ്രില്‍ നാലിന് ഉണ്ടായ രാസായുധ ആക്രമണത്തില്‍ അസാദ് ഭരണകൂടത്തെ പ്രതിക്കൂട്ടില്‍നിര്‍ത്തി അമേരിക്ക രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: