തുര്‍ക്കി സ്‌ഫോടനം: ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം

Tuesday 23 May 2017 1:17 am IST

അങ്കാറ: തുര്‍ക്കിയിലെ ദയാര്‍ബക്കീറിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രാലയം. സംഭവം ഭീകരാക്രമണമാണെന്നും എന്നാല്‍ ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ലെന്നും ആഭ്യന്തരമന്ത്രി സുലിമാന്‍ സൊയ്‌ലു പറഞ്ഞു. സ്‌ഫോടനം നടന്നതിനു സമീപം ഒരു തുരങ്കം കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തു നിന്നുള്ള ഇടപെടലുകളല്ല അപകടത്തിനു പിന്നിലെന്നും ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാകാം സ്‌ഫോടന കാരണമെന്നുമായിരുന്നു സുലിമാന്‍ സൊയ്‌ലു ആദ്യം പറഞ്ഞിരുന്നത്. ദയാര്‍ബക്കീറിലെ പോലീസ്റ്റേഷനു മുന്നിലായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.