ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സെക്രട്ടറിയായി മൃത്യുഞ്ജയ കുമാര്‍ നാരായണ്‍ ചുമതലയേറ്റു.
അവനിഷ് കുമാര്‍ അവസ്തിയെ ചീഫ് സെക്രട്ടറിയായും നിയമിച്ചു. 20 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് യുപിയില്‍ സ്ഥാനമാറ്റം നല്‍കിയിരിക്കുന്നത്.
നേരത്തെ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കാലത്ത് നിയമിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്ത ഉപദേശകര്‍, ചെയര്മാന്, ഡപ്യൂട്ടി ചെയര്മാന്, മെംബര്‍മാര്‍ എന്നിവരെ യോഗി തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിരുന്നു.
അഖിലേഷ് സര്‍ക്കാര്‍ അടുപ്പക്കാര്‍ക്ക് ജോലി നല്‍കുകയായിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: