ഐപിഎല്‍ പത്താം സീസണിലെ ആദ്യ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു വി സാംസണ് ഐ.പി.എല്ലില്‍ ആദ്യ സെഞ്ച്വറിയെടുത്ത ബ്രണ്ടന്‍ മക്കല്ലത്തിന്റെ അഭിനന്ദനം. ” സഞ്ജു കളിക്കുന്നത് കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അവന് നല്ല കഴിവുണ്ട്.”- മക്കല്ലം ട്വിറ്ററില്‍ കുറിച്ചു.
2008ല്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി 73 പന്തില്‍ നിന്ന് 158 റണ്‍സാണ് മക്കല്ലം അടിച്ചുകൂട്ടിയത്. സ്പിന്നര്‍ ആര്.അശ്വിനും അഭിനന്ദനം ട്വീറ്റ് ചെയ്തു. ഇത് സഞ്ജുവിന്റെ വര്‍ഷമാണെന്നും അവന്റെ കരിയറിലെ വഴിത്തിരിവാണെന്നുമായിരുന്നു അശ്വിന്റെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: