അതീതനായ ശ്രീകൃഷ്ണന്‍ (8-20)

Tuesday 23 May 2017 12:19 am IST

അവ്യക്താത് -കാര്യങ്ങള്‍ക്കും കാരണങ്ങള്‍ക്കും ആധാരമായി നില്‍ക്കുന്ന പ്രകൃതിയുടെ പരിണാമ ഭാവത്തില്‍നിന്ന്-അതിനെക്കാള്‍- പര:- ഉത്കൃഷ്ടവും, അവയ്‌ക്കൊക്കെ കാരണമായും അവയില്‍ നിന്നെല്ലാം വ്യത്യസ്തവുമായ- ഭാവഃ- ഭാവമാണ്, സത്തയാണ്, ഭഗവത്തത്ത്വം-ശ്രീകൃഷ്ണന്‍ എന്ന-പരമതത്ത്വം. ഭഗവാന്‍ അവ്യക്തനാണ്. നമ്മുടെ ഭൗതിക ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയപ്പെടുകയില്ല. സനാതനനാണ്. സര്‍വേഷു ഭൂതേഷു നശ്ച്യത്സു എല്ലാ ഭൗതിക പദാര്‍ത്ഥങ്ങളും ബ്രഹ്മാവിന്റെ രാത്രികാലം-പ്രളയകാലം-ആരംഭിക്കുമ്പോള്‍ നശിക്കുന്നു എന്ന് മുന്‍പ് പറഞ്ഞുവല്ലോ. ഭഗവാന്റെ അധമപ്രകൃതിയായ-അപരയായ ശക്തിയായ-മഹാമായയുടെ പ്രവര്‍ത്തനരൂപമാണ് ഈ ഭൗതിക പ്രപഞ്ചം. ഭഗവാന്റെ ഉത്തമപ്രകൃതിയായ-പരയായ ശക്തിയായ-യോഗമായയുടെ പ്രവര്‍ത്തനരൂപമാണ്, ആത്മീയമായ-ഭൗതികമല്ലാത്ത-പരമവ്യോമം എന്ന് വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ഗോലോകം, വൈകുണ്ഠ എന്നിവ. ഈ വസ്തുത നാം ഉള്‍ക്കൊള്ളണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.