കയര്‍ ക്ഷേമനിധി ഓഫീസ് ബിഎംഎസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Wednesday 12 April 2017 8:09 pm IST

ആലപ്പുഴ: കയര്‍ ഐആര്‍സിയിലും കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലും ബിഎംഎസ്സിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തുക, കയര്‍ വ്യവസായത്തെ സംരക്ഷിച്ച് തൊഴിലും വേതനവും ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്‍ഗ്ഗവന്‍ ഉദ്ഘാടനം ചെയ്തു. കയര്‍ മസ്ദൂര്‍ സംഘ് (ബിഎംഎസ്) പ്രസിഡന്റ് വി.കെ. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. കേരളാ പ്രദേശ് കയര്‍ മസ്ദൂര്‍ സംഘ് (ബിഎംഎസ്) സംസ്ഥാന പ്രസിഡന്റ് എ.എന്‍. പങ്കജാക്ഷന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, കയര്‍ മസ്ദൂര്‍ സംഘ് ( ബിഎംഎസ്) ജനറല്‍ സെക്രട്ടറി ബി. രാജശേഖരന്‍, വി.ബി. ലാലപ്പന്‍, ജി. ഗോപകുമാര്‍, അജികുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.