ദേശീയ ചക്ക മഹോത്സവം: പന്തലിന് കാല്‍നാട്ടി

Wednesday 12 April 2017 8:53 pm IST

കോഴഞ്ചേരി:ആറന്മുളയില്‍ നടക്കുന്ന ദേശീയ ചക്കമഹോത്സവത്തിന്റെ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ഇന്നലെ രാവിലെ 9.30 ന് ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ.ജി. ശശിധരന്‍പിള്ള നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അജയകുമാര്‍ പുല്ലാട്, ജനറല്‍ കണ്‍വീനര്‍ പ്രസാദ് ആനന്ദഭവന്‍, ഷാജി ആര്‍. നായര്‍, ഉണ്ണികൃഷ്ണന്‍ കല്ലിശ്ശേരി, പി.ആര്‍. ഷാജി, എം.അയ്യപ്പന്‍കുട്ടി, കെ.പി. സോമന്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, ലതാ എസ്. മോഹനന്‍, രവീന്ദ്രന്‍ നായര്‍ കീഴുകര, ഗീതാകൃഷ്ണന്‍ ആറന്മുള, അഡ്വ. ബാലകൃഷ്ണന്‍ നായര്‍, സുരേഷ് വി. അനൂപ് കൃഷ്ണന്‍, സ്വാഗത സംഘം ട്രഷറാര്‍ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. ദേശീയ ചക്ക മഹോത്സവത്തിന്റെ വിളംബരം ഇന്നപകല്‍ 12 മണിക്ക് പത്തനംതിട്ട കത്തോലിക്ക ബിഷപ്പ് ഹൗസ് വളപ്പില്‍ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഡോ. മഹേഷ് ശര്‍മ്മ പ്ലാവ് വൃക്ഷത്തൈ നട്ട് നിര്‍വ്വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.