തൊടുപുഴ: പട്ടയംകവലയക്ക് സമീപം വീട്ടില്‍ ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 5.30യോടെയാണ് ആര്‍പ്പാമറ്റം ഇടത്തുകുടിയില് മൈതിന്റെ വീട്ടില്‍ ഉപയോഗത്തിനിടെ ഗ്യാസ് ചോര്‍ന്നത്. പരിഭ്രാന്തിയിലായ വീട്ടുകാര്‍ ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ശേഷം ഉപയോഗം നിര്‍ത്തി ഗ്യാസ് കുറ്റി വീടിന് വെളിയിലേയ്ക്ക് മാറ്റിയിരുന്നെങ്കിലും ചോര്‍ച്ച് തുടരുകയായിരുന്നു.
ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി സോപ്പ് വച്ച് കുറ്റിയുടെ ചോര്‍ച്ച അടച്ചെങ്കിലും പൂര്‍ണ്ണമായും ലീക്കേജ് നില്‍ക്കാതെ വന്നതോടെ സമീപത്തെ റബ്ബര്ത്തോട്ടത്തിലേയ്ക്ക് ഗ്യാസ് കുറ്റി മാറ്റി വച്ചു. ഗ്യാസ് ഏജന്റിനെ വിവരം അറിയിച്ചതായും ഇവരെത്തി കുറ്റി ഉടന്‍ മാറ്റാന്‍ തീരുമാനിച്ചതായും ആണ് വിവരം. അടുത്തടുത്ത് നിരവധി വീടുകളുള്ള മേഖലയില്‍ സമീപവാസികളും ഗ്യാസ് ചോര്‍ന്നതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: