കുട്ടനാട്: കുട്ടനാട്ടിലെ നെല്‍കര്‍ഷകരെ വഞ്ചിക്കുന്ന കേരള സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് താലൂക്കാഫീസ് മാര്‍ച്ച് നടത്തി. ഈര്‍പ്പത്തിന്റെ പേരില്‍ അധിക നെല്ല് ഈടാക്കാനുള്ള മില്ലുടമകളുടെയും സര്‍ക്കാരിന്റെയും കകര്ഷക ദ്രോഹ നടപടിയില്‍ നിന്നും പിന്മാറിയില്ലെങ്കില് ശക്തമായ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് കര്‍ഷകമോര്‍ച്ച ജി്ല്ലാ പ്രസിഡന്റ് എം.വി. രാമചന്ദ്രന് പറഞ്ഞു. താലൂക്കാഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍ അദ്ധ്യക്ഷനായി. ബിജെപി മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍, സംസ്ഥാന സമിതിയംഗം ടി.കെ. അരവിന്ദാക്ഷന്, സംസ്ഥാന കൗണ്‍സിലംഗം എം.ആര്. സജീവ്, മണ്ഡലം ജന. സെക്രട്ടറി മണിക്കുട്ടന് ചേലേക്കാട്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആര്. മോഹന്‍ദാസ്, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി മോഹനചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: