ചേര്‍ത്തല: അഞ്ചരകോടി രൂപയോളം ചിലവഴിച്ച് വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത ആഡംബര കാര്‍ ചേര്‍ത്തല ജോ. ആര്‍ടിഒ ഓഫിസില്‍ എത്തിച്ച് റജിസ്റ്റര്‍ ചെയ്തു. ബ്രിട്ടണില്‍ നിന്ന് 5.36 കോടി രൂപയ്ക്ക് എത്തിച്ച ബെന്‍ലി ബെന്റയ്ഗ മോഡല്‍ കാറിന്റെ റജിസ്ട്രേഷന് നികുതിയായി 1.07 കോടി രൂപ കഴിഞ്ഞ ദിവസം ആര്‍ടിഒ ഓഫിസില്‍ അടച്ചിരുന്നെങ്കിലും ഇന്നലെയാണ് വാഹനം എത്തിച്ച് റജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അരൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫെയര്‍ എക്സ്പോര്‍ട്സ് ഇന്ത്യ പ്രൈവറ്റ് കമ്പനിയുടെ ഡയറക്ടര്‍ വിജയകുമാര്‍ പിള്ളയുടെ പേരിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്തത്. കെഎല്‍ 32 എല്‍ ഒന്ന് എന്ന നമ്പര്‍ ലഭിക്കുന്നതിന് ഒരുലക്ഷം രൂപയും അടച്ചിരുന്നു. ഇന്‍ഷുറന്‍സ് പ്രീമിയം 4.14 ലക്ഷം രൂപയാണ്.
നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന പെട്രോള്‍ കാറിന് 5950 സിസിയാണ് ശേഷി. കാറിന് 2,508 കിലോ ഭാരവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: