കുടിവെള്ള വിതരണം കുറ്റമറ്റതാക്കാന്‍ വാട്ടര്‍ കാന്‍ ആപ്പ്

Wednesday 12 April 2017 9:46 pm IST

കണ്ണൂര്‍: ജില്ലയില്‍ രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കുടിവെള്ള വിതരണം കുറ്റമറ്റതാക്കുന്നതിന് ഫലപ്രദമായ സംവിധാനം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി. കുടിവെളള വിതരണം നിരീക്ഷിക്കുന്നതിന് ലോറികളില്‍ ജിപിഎസ് സംവിധാനവും കുടിവെളള ടാങ്കര്‍ സഞ്ചാരം നിരീക്ഷിക്കാനും ഉദ്യോഗസ്ഥ തലത്തില്‍ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണും വഴിയുളള ശൃംഖലയും സജ്ജമാക്കി. ഈ സൗകര്യം പൊതുജനങ്ങള്‍ക്കു കൂടി ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച വാട്ടര്‍ കാന്‍ എന്ന ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഡൗണ്‍ ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് വേേു.//ുഹമ്യ.ഴീീഴഹല.രീാെേ/ീൃല/മുു/െറലമേശഹ?െശറ.ിശര.ീൃഴ.ംമലേൃസമി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്പമെന്റ് വിഭാഗമാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. മൊബൈല്‍ ആപ്പ് വഴി നിലവിലുള്ള കിയോസ്‌കുകള്‍ ഗൂഗിള്‍ മാപ്പ് വഴി കണ്ടെത്താന്‍ സാധിക്കും. ഓരോ കിയോസ്‌കുകളിലേക്കുമുള്ള വഴികള്‍, ജലവിതരണം നടത്തുന്ന ടാങ്കര്‍ ഉടമയുടെ ഫോണ്‍ നമ്പര്‍, വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ പേര് വിവരവും ഫോണ്‍ നമ്പറും, ഗൂഗിള്‍ മാപ്പില്‍ ടാങ്കര്‍ ലോറികളുടെ നിലവിലുള്ള സഞ്ചാര പാതയും സ്ഥാനവും എന്നിവയും ഇതുവഴി മനസ്സിലാക്കാന്‍ സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.