ചെറുപുഴ: ഇന്നലെ രാത്രിയിലുണ്ടായ കാറ്റിലും മഴയിലും ചുണ്ടയിലെ ചാലില്‍ മേരിയുടെ തൊഴുത്ത്, മോട്ടര്‍പുര, ബയോഗ്യാസ് പ്ലാന്റ് എന്നിവ തെങ്ങു വീണ് തകര്‍ന്നു. കനത്ത് കാറ്റില്‍ തെങ്ങ് ഒടിഞ്ഞു വീണാണ് അപകടമുണ്ടായത്. തൊഴുത്തിലുണ്ടായിരുന്ന പശുക്കള്‍ക്കും പരിക്കേറ്റു. പെരിങ്ങോത്തു നിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘം തെങ്ങു മുറിച്ചു മാറ്റിയാണ് പശുക്കളെ രക്ഷിച്ചത്. കാറ്റിലും മഴയിലും തെങ്ങ്, കമുക്, വാഴ തുടങ്ങിയവും ഒടിഞ്ഞു വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: