മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ മൂലമറ്റം, ചേറാടി, പതിപ്പള്ളി എന്നിവിടങ്ങളില്‍ വീണ്ടും പേപ്പട്ടി ശല്യം രൂക്ഷമായി.
മൂന്ന് പേര് പട്ടി കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടി. നിരവധി വളര്‍ത്തുനായ്ക്കള്‍ക്കും ആട് ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കും പേപ്പട്ടിയയ
ുടെ കടിയേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടാണ് ആശ്രമത്തിനു സമീപത്ത് പേപ്പട്ടി ആളുകളെ കടിച്ചത്. എള്ളക്കാട്ട് ശശി, പുളിക്കല്‍ സുരേഷ് ഭാര്യ കമല എന്നിവര്‍ക്കാണ് വീടിന് സമീപത്ത് വച്ച് പേപ്പട്ടിയുടെ കടിയേറ്റത്. ശശിയുടെ കൈകാലുകള്‍ പേപ്പട്ടി കടിച്ചുമുറിച്ചു. പിന്നീട് സുരേഷിനെയും കമലയെയും ആക്രമിക്കകയായിരുന്നു. മൂവരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനുശേഷം പേപ്പട്ടി ആശ്രമം ഭാഗത്തു നിന്ന് പതിപ്പള്ളി പ്രദേശത്തേയ്ക്കു ഓടിപ്പോയതായി നാട്ടുകാര്‍ പറയുന്നു. രണ്ട് ദിവസം മുന്‍പും മൂലമറ്റം കെഎസ്ഇബി കോളനി, ചേറാടി എന്നിവിടങ്ങളില്‍ പേപ്പട്ടി ഭീതിവിതച്ചിരുന്നു. അന്ന് നാല് ആടുകളേയും എട്ട് വളര്‍ത്തുനായ്ക്കളേയും കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പ്രദേശം കേന്ദ്രീകരിച്ച് പേപ്പട്ടി ശല്യം രൂക്ഷമായതോടെ കൊച്ചു കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: