കണ്ണൂര്‍: കേരള സംസ്ഥാന സാക്ഷരതാ മിഷന് നടത്തിവരുന്ന ഹയര്‍സെക്കണ്ടറി തുല്യത കോഴ്സ് (രണ്ടാം വര്‍ഷം) സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ ക്ലാസ് എടുക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ അധ്യാപകര്‍ക്കുള്ള ജില്ലാ തല പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ശ്രീപുരം ബിഷപ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സാക്ഷരതാ മിഷന് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ജെ. വിജയമ്മ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ കോര്‍ഡിനേറ്റര്‍ വി.വി.ശ്യാം ലാല്‍, കോഴ്സ് കണ്‍വീനര്‍ വി.വി.രാഘവന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളിലായി കെ.ചന്ദ്രന് മാസ്റ്റര്‍, അനീഷ് കുമാര്‍.കെ, അജു.എസ്, പി.എന്‍. മുരളീധരന് നായര്‍, എസ്.പ്രസന്ന കുമാര്‍, എ.കെ.സദാനന്ദന്, ആര്.അജിത്, പി.വി. തോമസ് എന്നീ റിസോഴ്സ് പേഴ്സണ്‍മാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. എസ്സിഇആര്ടി റിസര്‍ച്ച് ഓഫീസര്‍ ടി.വി.വിനീഷ് പരിശീലനത്തിന് മേല്‍നോട്ടം വഹിച്ചു ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.ഡി. വത്സല സ്വാഗതവും എം. മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: