ആലക്കോട്: ശിവവിലാസം ക്രിയേഷന് ആലക്കോട് ഷോര്‍ട് ഫിലിം ഫെസ്റ്റ് 2017 ന്റെ സംഘാടകസമിതി രൂപീകരിച്ചു. ഭാരവാഹികളായി പി.കെ.ശ്രീമതി എംപി, കെ.സി.ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്-രക്ഷാധികാരികള്‍, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോളി കാടം കാവില്‍-സംഘാടക സമിതി ചെയര്മാന്,കെ.പി. സാബു മാഷ്, ഇ മോഹനന് (പഞ്ചായത്ത് വൈസ് പ്രസിഡന്റ്)-വൈസ് ചെയര്മാന്മാര്, അരുണ്‍ ശിവവിലാസം-കണ്‍വീനര്‍, വാര്‍ഡ് മെമ്പര്‍ പി.കെ.ഗിരിജാ മണി, സെബാസ്റ്റ്യന്‍-ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു. പബ്ലിസിറ്റി ചെയര്‍മാനായി ശ്രീനി ആലക്കോടിനേയും തെരഞ്ഞെടുത്തു.
സാമൂഹിക സാംസ്ക്കാരിക രംഗത്തെ വിശിഷ്ട വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ശിവവിലാസം ക്രിയേഷന്‍സാണ് ആലക്കോട് ആദ്യമായി ‘ആള് കേരള ഷോര്‍ട് ഫിലിം ഫെസ്റ്റ് 2017 ‘ സംഘടിപ്പിക്കുന്നത്. ചിത്രങ്ങളുടെ വിധി നിര്‍ണ്ണയം ജഡ്ജ് മെന്റ് പാനല്‍ ആണു തീരുമാനിക്കുക. 2 ദിവസം വരുന്ന ഷോര്‍ട് ഫിലിം മാമാങ്കത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. 3 മിനിട്ട് മുതല്‍ 30 മിനിട്ട് ദൈര്‍ഘ്യം വരുന്ന ഷോര്‍ട് ഫിലിം ആണ് പരിഗണിക്കുന്നത് . (എന്‍ട്രികള്‍ അപേക്ഷിക്കേണ്ട അവസാന തീയ്യതി മെയ് 10. ഫോണ്‍: 8281902640, 9847848005, 9847094981 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: