ആലക്കോട്: മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ചുരികയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ടൗണിലെ ആധാരം എഴുത്ത് ഓഫീസ് കെട്ടിടത്തിന്റെ ഭിത്തിയിലിച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഏലിക്കുട്ടി(63), മകന് മാര്ട്ടിന്(16)എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒറ്റത്തൈയ്യിലെ ചെറുകുന്നത്ത് ജിജി, ഭാര്യ മിനി, മക്കളായ ആല്‍ബര്‍ട്ട്, ക്രിസ്റ്റി, ഡ്രൈവര്‍ രയരോത്തെ ബൈജു എന്നിവരെ ആലക്കോട്ടെ സ്വകാര്യ ആശുപത്രിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: