താഴെചൊവ്വ പുതിയപാലം: ശിലാസ്ഥാപനം നടത്തി

Wednesday 12 April 2017 9:57 pm IST

കണ്ണൂര്‍: നിയോജകമണ്ഡലത്തില്‍ ചൊവ്വ പാലത്തിന് സമാന്തരമായി നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ്മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. ദേശീയപാതയില്‍ കാനം പുഴക്ക് കുറുകെ നിലവിലുള്ള പാലത്തില്‍ നിന്ന് 1.50 മീറ്റര്‍ മാറിയാണ് പുതിയ പാലം. 20 മീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട പാലത്തിന് 1.50 മീറ്റര്‍ വീതിയുള്ള നടപ്പാത ഉള്‍പ്പെടെ 9.80 മീറ്റര്‍ വീതിയുണ്ടാകും. പ്രവൃത്തിയുടെ ഭാഗമായി തലശ്ശേരി ഭാഗത്തേക്ക് 30 മീറ്റര്‍ നീളത്തിലും കണ്ണൂര്‍ ഭാഗത്തേക്ക് 70 മീറ്റര്‍ നീളത്തിലും സമീപ റോഡുകളും നിര്‍മിക്കുന്നുണ്ട്. 1968 ല്‍ നിര്‍മിച്ചതാണ് നിലവിലെ പാലം. ദേശീയപാത 66 ല്‍ കണ്ണൂരിനും തലശ്ശേരിക്കുമിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഏറെക്കാലമായി പുതിയ പാലമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഒന്‍പത് മാസം പൂര്‍ത്തീകരണ കാലാവധി നിശ്ചയിച്ചിട്ടുള്ള പാലത്തിന് 2,73,40699 രൂപയാണ് കരാര്‍ തുക. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 3.50 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പാലം നിര്‍മിക്കുന്നത്. ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതിഎം.പി വിശിഷ്ടാതിഥിയായി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.ഒ. മോഹനന്‍, വെള്ളോറ രാജന്‍, കൗണ്‍സിലര്‍മാരായ എം.വി.അനില്‍കുമാര്‍, എസ്. ഷാഹിദ, എന്‍. ബാലകൃഷ്ണന്‍, സി. സമീര്‍, തൈക്കണ്ടി മുരളീധരന്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. പങ്കജാക്ഷന്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ.പി.പ്രഭാകരന്‍, കോഴിക്കോട് ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി.എസ്.സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.