പയ്യന്നൂര്‍: പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തില്‍ വ്യാപാരി കുടുംബസംഗമം 15, 16 തീയ്യതികളിലായി നടക്കും. 15 ന് വൈകുന്നേരം 5 മണിക്ക് ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന കലാസന്ധ്യ സാഹിത്യകാരന് സി.വി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വ്യാപാരികളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ നടക്കും. 16 ന് അയോധ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് വിവേക് പൊതുവാളിന് ചടങ്ങില്‍ സമ്മാനിക്കും. വ്യാപാര മേഖലയിലെ രണ്ടായിരത്തോളം വരുന്ന വ്യാപാരികളും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: