ആലക്കോട്: ആലക്കോട് ടൗണിലും പരിസര പ്രദേശങ്ങളിലും മദ്യപശല്യം ഏറുന്നതായി പരാതി. പാതയോര മദ്യശാലകള്‍ക്ക് താഴ് വീണതോടെ ആലക്കോട്ടെ ബീവറേജ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന മദ്യശാലയിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിനാള്‍ക്കാരാണ് നിത്യേന എത്തിച്ചേരുന്നത്. ഇവിടെ നിന്നും മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് മദ്യം വാങ്ങി അവിടെവെച്ചു തന്നെ കഴിക്കുന്നവരാണ് നാട്ടുകാര്‍ക്ക് ശല്യമായി മാറുന്നത്. മദ്യലഹരിയില്‍ ബഹളമുണ്ടാക്കുക, നാട്ടുകാരെ ചീത്തവിളിക്കുക, സ്ത്രീകളെ അക്രമിക്കുക എന്നവ സ്ഥിരം സംഭവമാണ്. മദ്യപിച്ച് റോഡരികിലും നടപ്പാതകളിലും വീണുകിടക്കുന്നതും സ്ഥിരം കാഴ്ചയാണ്. ലിങ്ക് റോഡിലാണ് മദ്യപരുടെ ശല്യം ഏറെയും. ആലക്കോട് പോലീസ് ഇതിനെതിരെ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ലെന്ന പരാതി നാട്ടുകാര്‍ക്കിടയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: