പഴയങ്ങാടി: പഴയങ്ങാടി വെങ്ങരയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം ബോംബേറ്. വെങ്ങര വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ അഭിഷേകിന്റെ വീടിന് നേരയാണ് ഇന്നലെ പുലര്‍ച്ച രണ്ടോടെ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. അക്രമിസംഘം എറിഞ്ഞ നാടന്‍ ബോംബ് കിണറിന് സമീപം വീണ് പൊട്ടുകയായിരുന്നു. പഴയങ്ങാടി പോലീസ് സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം കസ്തൂര്‍ബ വായനശാലക്ക് സമീപത്തെ ബിജെപിയുടെ സ്തൂപവും കൊടിമരവും നശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: