കൂടാളി: ഹൃദയാരാം കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ 26 മുതല്‍ 28 വരെ വിദ്യാര്‍ത്ഥികളുടെ പഠന മികവിനായി ത്രിദിന പഠന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. അടുത്ത അധ്യയനവര്‍ഷം 8, 9, 10, 11, 12 ക്ലാസുകളില്‍ പഠിക്കാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പ്രയോഗിച്ച് വിജയിച്ച മികച്ച പഠനരീതികള്‍, ബ്രെയിന്‍ ജിം, ഏകാഗതയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കും. ഹൃദയാരാമിന്റെ കൂടാളി സെന്ററില്‍ നടക്കുന്ന പഠനക്യാമ്പിന് പ്രദീപന് മാലോത്ത്, ഡോ.ജ്യോതിസ് പാലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 20 ന് മുമ്പായി ഹൃദയാരാം, തളാപ്പ്, കണ്ണൂര്‍-2 എന്ന വിലാസത്തിലോ 0497 2708001, 9447278001 എന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: