ചാലക്കുടി:കൊരട്ടി റെയില്‍വെ മേല്‍പ്പാലത്തില്‍ മോട്ടോര്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.ചാലക്കുടി വെളിയത്തു കടവ് റോഡില്‍ തോപ്പില്‍ രാജന്റെ മകന് സനോജ്(27)ആണ് മരിച്ചത്.കൂടെ യാത്ര ചെയ്തിരുന്ന ബന്ധു കൂടിയായ മാള കോട്ടമുറി സ്വദേശി കളത്തില്‍ സുബ്രഹ്മണ്യന്റെ മകന് അനിലി(34)ന് അപകടത്തില്‍ പരിക്കേറ്റു.ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം.ദന്തല്‍ ടെക്നീഷ്യനായ സനോജ് ജോലി സംബന്ധമായ കാര്യത്തിന് പോയി തിരികെ വരുന്നതിനിടെ കൊരട്ടി ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റിന് സമീപത്തെ റെയില്‍വെ മേല്‍പ്പാലത്തിലാണ് അപകടം സംഭവിച്ചത്.ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അമ്മ.ഇന്ദിര,സഹോദരങ്ങള്‍.രാജേശ്വരി,മനോജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: