ന്യൂദല്‍ഹി: ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം ഏപ്രില്‍ 15, 16 തീയതികളില്‍ ഒറീസയിലെ ഭുവനേശ്വറില്‍ ചേരും. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്വാധീനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒറീസയില്‍ ദേശീയ എക്സിക്യൂട്ടീവ് നടത്തുന്നതെന്ന് ബിജെപി ദേശീയ നേതൃത്വം അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കുന്ന ദേശീയ ഭാരവാഹിയോഗം ആരംഭിക്കും. വൈകിട്ടാണ് ദേശീയ നിര്‍വാഹക സമിതിയോഗം.
കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, സംഘടനാ സെക്രട്ടറി എം. ഗണേശന്, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ്, ജ. സെക്രട്ടറി ശോഭാ സുരേന്ദ്രന്, ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ പി.കെ കൃഷ്ണദാസ്, വി. മുരളീധരന് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി, മുന്‍ ദേശീയ അധ്യക്ഷന്മാരായ വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: