അഞ്ചിലിപ്പയിലെ മദ്യവില്‍പ്പനശാല അടച്ചുപൂട്ടണമെന്ന് ബിജെപി

Wednesday 12 April 2017 10:17 pm IST

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ 7-ാം വാര്‍ഡിലെ അഞ്ചിലിപ്പയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റ് ഗ്രാമപഞ്ചായത്ത് അനുമതിയില്ലാത്തതിനാല്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് ബി ജെ പി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 20 അംഗ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ 11അംഗങ്ങള്‍ അനധികൃത മദ്യവില്‍പ്പനശാലയ്‌ക്കെതിരെ അടച്ചുപൂട്ടണമെന്ന് തീരുമാനമെടുത്തിട്ടും നടപടി വൈകിപ്പിക്കുവാനുള്ള എല്‍ഡിഎഫ് നീക്കത്തിനെതിരെ ബിജെപി പ്രതിഷേധിച്ചു. അഞ്ചിലിപ്പയിലെ സമാധാന അന്തരീക്ഷത്തെ തകര്‍ത്ത മദ്യവില്‍പ്പനശാലയ്ക്ക് അനുകൂലമായുള്ള എല്‍ ഡി എഫ് നിലപാടുകള്‍ പരിഹാസ്യകരമാണ്. ഗ്രാമപഞ്ചായത്ത് അധികാരത്തെ അവഹേളിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് എല്‍ ഡി എഫ് എടുക്കുന്നതെന്ന് ബി ജെ പി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ജി.ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി.കണ്ണന്‍, വൈശാഖ്.എസ്.നായര്‍, ഉഷ ശ്രീകുമാര്‍, സോമ അനീഷ്, വി.ജി.രാജി, സുബിതാ ബിനോയ്, ബിജെപി ഭാരവാഹികളായ എം.ജി.വിനോദ്, വി.ആര്‍.രഞ്ജിത്ത്, പി.ആര്‍.ഗോപന്‍, ആര്‍.മോഹനന്‍, പി.ആര്‍.ദാസ്, എസ്.ഷിബു എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.