പടിഞ്ഞാറ്റുകാവ് ദേവീക്ഷേത്രത്തില്‍ മോഷണ ശ്രമം

Wednesday 12 April 2017 10:21 pm IST

വെള്ളൂര്‍: പടിഞ്ഞാറ്റുകാവ് ദേവീക്ഷേത്രത്തില്‍ മോഷണ ശ്രമം നടത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസി ടി വി ക്യാമറയില്‍ പതിഞ്ഞു. ചുറ്റമ്പലത്തിനകത്തുകടന്ന കള്ളന്‍ കണ്ഠാകര്‍ണന്റെ നടയില്‍ നിന്നും ശൂലവും വാളും എടുത്ത ശേഷം ക്യാഷ് കൗണ്ടര്‍ പരിശോധിക്കുന്ന ദൃശ്യവും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പണമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്ഷേത്രം അധികാരികള്‍ അറിയിച്ചു, വെള്ളൂര്‍ പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.