കൊച്ചി: വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളാപ്പള്ളി എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഗണേഷ്, ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി സുഭാഷ് വാസു എന്നിവര്‍ക്ക് ഹൈക്കോടതി ഏപ്രില്‍ 18 വരെ ഇടക്കാല ജാമ്യം അനുവദിച്ചു.
രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി ആര്ഷ് രാജ് ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്നാണ് കോളജ് അധികൃതര്‍ക്കെതിരെ വള്ളികുന്നം പോലീസ് കേസെടുത്തത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തങ്ങള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി ഈ കേസില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
ഇന്നലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ സിംഗിള്‍ബെഞ്ച് ഏപ്രില്‍ 18 ലേക്ക് മാറ്റുകയായിരുന്നു. അതുവരെ അറസ്റ്റു ചെയ്യരുതെന്ന് നിര്‍ദേശിച്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: