ഇത്തിത്താനം ഗജമേള 22ന്

Wednesday 12 April 2017 10:29 pm IST

ചങ്ങനാശേരി: ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന് നാളെ കൊടിയേറും. മധ്യകേരളത്തിലെ പ്രസിദ്ധമായ ഇത്തിത്താനം ഗജമേള 22ന് നടക്കും. 23ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. നാളെ രാവിലെ 9.30ന് തന്ത്രി സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. നാളെ മുതല്‍ 17 വരെ എല്ലാദിവസവും രാത്രി 11ന് ഇരട്ട തൂക്കം, നടയില്‍ തൂക്കം. 15ന് രാവിലെ ക്ഷേത്ര ചടങ്ങുകള്‍, 16ന് വൈകിട്ട് 10.30ന് താലപ്പൊലി എതിരേല്‍പ്പ്, 17ന് വൈകിട്ട് 6ന് നടനരസം, 8ന് മനമോഹന നാമരസം. 20ന് രാവിലെ 7.30 മുതല്‍ കാഴ്ചശ്രീബലി, ശ്രീഭൂതബലി, വൈകിട്ട് 5ന് സേവ 21ന് രാവിലെ 10.30ന് ഉത്സവ ബലി, 1.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 10ന് കാവടി വിളക്ക്, പള്ളിവേട്ട ദിവസമായ 22ന് രാവിലെ 9ന് കാവടി പുറപ്പാട്, കാവടി അഭിഷേകം, കുംഭകുടം എഴുന്നള്ളിപ്പ്, 11ന് കുംഭകുടം അഭിഷേകം, 4 മുതല്‍ ഗജമേള, വൈകിട്ട് 5ന് കാഴ്ചശ്രീബലി, വേലകളി, 6.30 മുതല്‍ സേവ, ദീപാരാധന, തുടര്‍ന്ന് പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 11ന് പുലവൃത്തം കളി 12ന് പള്ളിവേട്ട. 23ന് വൈകിട്ട് 3.30ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 6ന് ചാലച്ചിറയിലെ ആറാട്ട് കുളത്തില്‍ ആറാട്ട്. 6.30ന് ആറാട്ട് എഴുന്നെള്ളിപ്പ്, 12ന് ആറാട്ട് സ്വീകരണം, തുടര്‍ന്ന് കൊടിയിറക്ക്, വലിയ കാണിക്ക തുടങ്ങിയവയാണ് പ്രധാനചടങ്ങുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.