തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നരിസിംഹസ്വാമി ക്ഷേത്രത്തിലെ തെക്കേടം നമ്പിയായി ഇടപാടി കേശവന് അനന്തകൃഷ്ണന് ചുമതലയേറ്റു. ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ പാരമ്പര്യ കീഴ്ശാന്തിയും അക്കരദേശി കുടുംബാംഗവുമാണ്. തന്ത്രി പരമേശ്വരന് നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ച ചടങ്ങില്‍ പടിഞ്ഞാറേ മഠം സ്വാമിമാരായ നീലകണ്ഠ ഭാരതിയില്‍ നിന്ന് ഓലക്കുട വാങ്ങി നമ്പി സ്ഥാനം ഏറ്റു. യോഗത്തു പോറ്റിമാരായ നെയ്തശേരി മഠം, കൂപക്കര മഠം, കൊല്ലൂര്‍ അത്തിയറമഠം, ശ്രീകാര്യത്തുമഠം, എന്നീ മഠക്കാരും പഞ്ചഗവ്യത്തു നമ്പി, ഇടപാടി രാധാകൃഷ്ണന്, രവിപ്രസാദ്, അഡ്മിനിട്രേറ്റീവ് ആഫീസര്‍ സുരേഷ്ബാബു, എക്സിക്യൂട്ടീവ് ആഫീസര്‍ കെ.എന്‍. സതീഷ്, ഭരണസമിതി ചെയര്മാന് കെ. ഹരിപാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: