വര്‍ക്കല : വര്‍ക്കലയില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന കേസുകളില്‍ സിപിഎം-ഡി വൈ എഫ് ഐ ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാടാണ് വര്‍ക്കല പോലീസ് സ്വീകരിക്കുന്നതെന്ന് ബിജെപി യുവമോര്‍ച്ച വര്‍ക്കല മണ്ഡലം നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ 29 നാണ് സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകള്‍ കല്ലംകോണം സ്വദേശി മണികണ്ഠ(24) നെ വൈകിട്ട് മൂന്ന് മണിയോടെ കണ്ണമ്പ ചാലുവിളയില്‍ വച്ച് മാരകമായി അടിച്ച് പരിക്കേല്‍പ്പിച്ചത്. ഫുട്ബോള്‍ ഗ്രൗണ്ടില്‍ കളിച്ച്കൊണ്ടിരുന്ന കുട്ടികളെ ഡിവൈഎഫ്ഐ ഗുണ്ടകള്‍ അടിച്ചോടിച്ചത് ചോദ്യം ചെയ്ത ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനുമായ മണികണ്ഠനെ സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകള്‍ ആക്രമിച്ചു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പോലീസ് പരാതിക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ഥലം എംഎല്‍എ അഡ്വ.വി.ജോയിയുടെ ഇടപെടലിലാണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നും ആക്രമണം നടത്തിയ പ്രതികളെ എത്രയും വേഗം പിടികൂടിയില്ലങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ചാവര്‍ക്കോട് ഹരിലാല്‍, വൈസ് പ്രസിഡന്റ് അജുലാല്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് എന്നിവര്‍ അറിയിച്ചു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: