തിരുവനന്തപുരം: നടന് തിലകന് വെള്ളായണി കിരീടം പാലത്തില്‍ സ്മാരകമുയരും. കിരീടം പാലത്തിന്റെ അറ്റുകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കിരീടംപാലത്തില് നടന്ന സാംസ്കാരിക കൂട്ടായ്മയിലാണ് എം.വിന്‍സെന്റ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.
തിലകന് പുനരുദ്ധരിക്കപ്പെടുന്ന പാലം സമര്‍പ്പിക്കാനാണ് പദ്ധതി. പാലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നേമത്തെ സാംസ്കാരിക കൂട്ടായ്മ പാലത്തില്‍ മനുഷ്യചങ്ങല സൃഷ്ടിച്ചു. പത്മശ്രീ ഡോ. വെള്ളായണി അര്ജുനന്, ചലച്ചിത്ര നിര്‍മ്മാതാവ് കല്ലിയൂര്‍ ശശി, കല്ലിയൂര്‍ പഞ്ചായത്ത് അംഗം മനോജ്, സംവിധായകന് ശാന്തിവിള ദിനേശ്, മാധ്യമപ്രവര്ത്തകന് പി.എം. ബിനുകുമാര്‍, ആനത്താനം രാധാകൃഷ്ണന്, ശാന്തിവിള വിനോദ് തുടങ്ങിയവര്‍ സാംസ്കാരിക കൂട്ടായ്മയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: