സന്തോഷ് വധം: കുറ്റപത്രം സമര്‍പ്പിച്ചു

Monday 22 May 2017 11:58 pm IST

തലശ്ശേരി: ബിജെപി പ്രവര്‍ത്തകന്‍ ധര്‍മ്മടം അണ്ടല്ലൂര്‍ ചോമന്റവിട സന്തോഷിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം നടന്നിട്ട് 90 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് തലശ്ശേരി ടൗണ്‍ സിഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ 48 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയ 900 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലക്കുപയൊഗിച്ച ആയുധങ്ങള്‍, കൊല നടത്തുന്നതിനിടയില്‍ പരിക്കേറ്റ പ്രതികളിലൊരാളെ ആശുപത്രിയിലെത്തിച്ച ബൈക്ക് എന്നിവയടക്കം 10 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. സയന്റിഫിക്ക് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.