വിഷുക്കണിക്ക് ചെലവേറും രാജേഷ് രവീന്ദ്രന്‍

Thursday 13 April 2017 1:25 am IST

കൊച്ചി: ബീന്‍സിന് 80 കടന്നു, അച്ചിങ്ങക്കും പടവലത്തിനും പാവക്കയ്ക്കും 60... വിഷുവിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പച്ചക്കറിവില അമ്പരിപ്പിക്കുംവിധം കുതിക്കുകയാണ്. കണിവെള്ളരി മുതല്‍ ശ്രീകൃഷ്ണ വിഗ്രഹം വരെ വാങ്ങാന്‍ മലയാളികള്‍ വിപണികളില്‍ തിരക്കു കൂട്ടുകയാണ്. പക്ഷേ, ഇക്കുറി വിഷു ആഘോഷിക്കാന്‍ ചെലവേറും. കണിവെള്ളരിക്ക് ഒരു കിലോയ്ക്ക് വില 40 രൂപ. ചക്കയ്ക്കും 40. പച്ച മാങ്ങയുടെയും മത്തങ്ങയുടെയും വില 30 രൂപ. വിഷു സദ്യ വിളമ്പാന്‍ കൈയില്‍ പണമേറെ കരുതണം. അച്ചിങ്ങ-60, പാവക്ക-60, പടവലം-60, കോവയ്ക്ക-30, കാബേജ്-40, തക്കാളി-30, മുരിങ്ങക്ക-40, ബീന്‍സ്-80, വെണ്ടയ്ക്ക-40, ഉരുളക്കിഴങ്ങ്-20, സവോള-16, കൂര്‍ക്ക-60, കൊത്തമര-40, ചെറിയ ചേമ്പ്-50, ചേന-40 എന്നിങ്ങനെയാണ് വില. കണിക്കൊന്നപ്പൂവിന് എത്ര രൂപയാണെന്ന് വ്യക്തമായിട്ടില്ല. വ്യാഴാഴ്ച രാവിലെ മുതലേ കണിക്കൊന്നയുമായി കച്ചവടക്കാര്‍ വഴിയരികില്‍ നിറയൂ. കണിവെയ്ക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹത്തിനും നല്ലവിലയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മ്മിച്ച കൃഷ്ണവിഗ്രഹത്തിന് 100 രൂപമുതല്‍ 2500 രൂപവരെയാണ് വില. വലിപ്പമനുസരിച്ചാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.