കളമശേരി: കളമശേരിയിലെ മെട്രോ യാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ കളമശേരി നഗരസഭ കൗണ്‍സിലര്‍മാര്‍ തടഞ്ഞു. യന്ത്ര ഭാഗങ്ങള്‍ അഴിക്കുന്ന പ്രവര്‍ത്തനങ്ങള്‍, യന്ത്രങ്ങളുടെ പെയിന്റടിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ഉറച്ചു പോയ സിമന്റ് കൂന തല്ലിപ്പൊട്ടിക്കുന്ന ജോലി എന്നിവയാണ് നിര്‍ത്തിവച്ചത്.
നഗരസഭ കൗണ്‍സിലര്‍മാരായ അബൂബക്കര്‍ , അബ്ദുള്‍ സലാം എന്നിവരാണ് യാര്‍ഡില്‍ ചെന്ന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടത്. യാര്‍ഡിലേക്കുള്ള റോഡ് പുനര്‍നിര്‍മ്മിക്കാന്‍ തുക അനുവദിക്കാതെ യാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ചൊവാഴ്ച ചേര്‍ന്ന സംയുക്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. 17ന് അറിയിയ്ക്കാമെന്നാണ് മെട്രോ അധികൃതരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: