കളമശ്ശേരി : കടുങ്ങല്ലൂര്‍ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറ്റ്. ഉത്സവം 20ന് സമാപിക്കും. ഇന്ന് വൈകിട്ട് 7.30നും 8.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി ചേന്നാസ് മനയ്ക്കല്‍ നാരായണന് നമ്പൂതിരിയുടെയും, ക്ഷേത്രം മേല്‍ശാന്തി നാരായണന് നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. രാത്രി 10ന് തിരുവാലൂര്‍ മഹാദേവന്റെ എഴുന്നള്ളത്തും, മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ കൊടിപ്പുറത്ത് വിളക്ക്.
നാളെ പുലര്‍ച്ചെ 3ന് വിഷുക്കണി ദര്‍ശനം, രാത്രി 9ന് വിഷുവിളക്ക്. 15ന് രാത്രി പത്തിന് ബാലെ. 16ന് രാവിലെ 10.30ന് ഓട്ടന്തുള്ളല് ,രാത്രി ഏഴിന് കഥകളി, പത്തിന് മെഗാഷോ. 17ന് വൈകിട്ട് 7ന് കുറത്തിയാട്ടം, രാത്രി 10ന് ന്യത്തനൃത്ത്യങ്ങള്‍. 18ന് രാത്രി 10.30 ന് ശീതങ്കന്‍ തുള്ളല്‍ ,വൈകിട്ട് ഏഴിന് കൂത്ത്, 9ന് തിരുവാതിര കളി, 10ന് നാടന്‍പാട്ട്;തെയ്യം. 19 ന് വലിയ വിളക്ക്, വൈകിട്ട് മൂന്നിന് പകല്‍പ്പൂരം. 20 ന് വൈകിട്ട് 3. 30 ന് ആറാട്ടെഴുന്നള്ളിപ്പ്, വെടിക്കെട്ട് ആലുവ പെരിയാറില്‍ ആറാട്ട് .രാ ത്രി 9 ന് ആറാട്ട് വിളക്ക് ,പത്തിന് ഗാനമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: