നാലു ഡോക്ടര്‍മാര്‍ക്ക് മഞ്ഞപ്പിത്തം

Thursday 13 April 2017 1:32 am IST

കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നാലു ഡോക്ടര്‍മാര്‍ക്ക് മഞ്ഞപ്പിത്തം. ഇതില്‍ ഒരാള്‍ക്ക് അപകടകരമായ എംആര്‍എസ്എ ബാധയുള്ളതായും കണ്ടെത്തി. അസുഖത്തെ തുടര്‍ന്ന് നാലു ഡോക്ടര്‍മാരും അവധിയിലാണ്. രണ്ടുപേരുടെ രോഗം സ്ഥിരീകരിച്ചത് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ്. ഡോക്ടര്‍മാരുടെ പേരുവിവരം വെളിപ്പെടുത്താന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല. മഞ്ഞപ്പിത്തം പിടിപെടാനുള്ള കാരണവും സാഹചര്യവും കണ്ടെത്തിയിട്ടില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുടിവെള്ളത്തില്‍ നിന്നാണോ രോഗം പകര്‍ന്നതെന്ന് ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് പരിസരം ചപ്പുചവറുകളും മെഡിക്കല്‍ മാലിന്യങ്ങളും കുഴിച്ചുമൂടി അനാരോഗ്യവസ്ഥയിലാണെന്ന് 'ജന്മഭൂമി' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ മഞ്ഞപ്പിത്തവും കളമശേരിയുടെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗികളില്‍നിന്ന് പകര്‍ന്നതാണോയെന്നും പരിശോധിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.