ന്യൂദല്‍ഹി: കാമുകനുമൊത്തുള്ള സ്വകാര്യ വീഡിയോ സമൂഹ മാധ്യമങ്ങളിലെ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കി. ദല്‍ഹി യൂണിവേഴ്സിറ്റി ബിരുദ വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ കാമുകനായ യുവാവിനായി തെരച്ചില്‍ തുടരുകയാണ്.
ദല്‍ഹി രൂപ്നഗറിലെ വസതിയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് കാമുകനാണ് ഉത്തരവാദിയെന്ന് കത്തില്‍ ആരോപിച്ചിരിക്കുന്നു. ദല്‍ഹി യൂണിവേഴ്സിറ്റിയിലെ പഠനത്തിനിടെയാണ് പെണ്‍കുട്ടി ഇയാളുമായി പരിചയപ്പെടുന്നത്. ഇയാള്‍ ബിഹാര്‍ സ്വദേശിയാണെന്നാണു സൂചന.
കാമുകന്റെ ഭീഷണി സംബന്ധിച്ച് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അവര്‍ നടപടി സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: