സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് പൊളളുന്ന വില

Monday 22 May 2017 9:37 pm IST

തിരുവനന്തപുരം:വിഷു- ഈസ്റ്റര്‍ വിപണികള്‍ സജീവമായതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. പച്ചക്കറികളുടെ വില ഇരട്ടിയായിട്ടുണ്ട്. ബീന്‍സ്,പയര്‍ എന്നിവയുടെ വില കിലോയ്ക്ക് നൂറ് രൂപയിലെത്തി. പാവയ്ക്ക 60 രൂപയില്‍ എത്തിയപ്പോള്‍ കാരറ്റ് വില 80 രൂപയിലെത്തി. ചെറിയ ഉള്ളി, ബീറ്റ്‌റൂട്ട് കുമ്പളങ്ങ, പടവലങ്ങ, മുരിങ്ങക്ക, പച്ചമുളക്, എന്നിവയുടെ വിലയും ഇരട്ടിയായി. നീണ്ടു നിന്ന ലോറി സമരത്തെ തുടര്‍ന്നാണ് പലചരക്ക് പച്ചക്കറി വിപണിയുടെ വില ഇരട്ടിയായത്. എന്നാല്‍ കണിവെള്ളരി, തക്കാളി, സവാള എന്നിവയുടെ വില ഉയര്‍ന്നിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.