മോദിയെ ഇസ്രായേൽ സന്ദർശനത്തിന് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

Monday 22 May 2017 9:33 pm IST

ന്യൂദല്‍ഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രായേല്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചു. ട്വിറ്ററിലാണ് അദ്ദേഹം മോദിയെ ഇസ്രായേയിലേക്ക് ക്ഷണിച്ചത്. മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനായി തന്റെ ജനത കാത്തിരിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 25 വര്‍ഷത്തെ നയതന്ത്ര ബന്ധത്തില്‍ ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. ഇന്ത്യ ഇസ്രായേലുമായി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭ വേദികളില്‍ നിരവധി തവണ മോദിയും നെതന്യാഹുവും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. 2015 ല്‍ പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചക്കോടിയില്‍ പങ്കെടുത്തപ്പോള്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. 1992 ല്‍ ആണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചത്. https://twitter.com/netanyahu/status/851887307628191744

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.