ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു ആരംഭിച്ച പഞ്ചവത്സര പദ്ധതിക്ക് അന്ത്യം. പകരം ത്രിവത്സര പദ്ധതി നിലവില്‍ വരും. ആസൂത്രണ കമ്മീഷനു പകരം സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം ഉടന്‍ ത്രിവത്സര പദ്ധതിക്ക് അംഗീകാരം നല്‍കും.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. ഏപ്രില്‍ 23 നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം ചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: