കുണ്ടറ: പെരുമ്പുഴയിലെ ജനവാസ കേന്ദ്രത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ബിവറേജസ് ഔട്ട്ലറ്റിന് ഹൈക്കോടതിയുടെ സ്റ്റേ. കുണ്ടറയിലെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റിയാണ് പെരുമ്പുഴയിലെത്തിച്ചത്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഔട്ട്ലെറ്റിനെതിരെ ബിജെപി കോണ്‍ഗ്രസ് വാര്‍ഡുമെമ്പര്‍മാര്‍ പഞ്ചായത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ജനകീയസമിതി കേരളാ ഹൈക്കോടതിയെ സമീപിച്ചു. ഇതിനെത്തുടര്‍ന്നാണ് ഔട്ട്ലെറ്റ് താല്‍ക്കാലികമായി അടച്ചിടാന്‍ ഉത്തരവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: