ആലപ്പുഴ: 2016 ഓഗസ്റ്റില്‍ അംശാദായ കുടിശിക നിമിത്തം റദ്ദാക്കപ്പെട്ട ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കുകയും പിന്നീട് ആറു മാസത്തെ അംശാദായ കുടിശിക നിമിത്തം വീണ്ടും ക്ഷേമനിധി അംഗത്വം റദ്ദാക്കപ്പെടുകയും ചെയ്തിട്ടുള്ളവരൊഴികെ അംശാദായ കുടിശികയുള്ളവരില്‍ നിന്ന് കുടിശിക തുക പിഴ സഹിതം ഈടാക്കി റദ്ദായ ക്ഷേമനിധി അംഗത്വം പുനസ്ഥാപിച്ചു നല്കാന് ഏപ്രില്‍ 30 വരെ അവസരം. കുടിശിക കാലയളവില്‍ നിര്‍ദ്ദിഷ്ട തുകയ്ക്കുള്ള ടിക്കറ്റ് വില്പന നടത്തിയിട്ടുണ്ടെങ്കില്‍ മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുന്നതെന്ന് ജില്ലാ ലോട്ടറി ക്ഷേമ നിധി ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: