പരിയാരം: വാദ്യകലാരംഗത്ത് കാല് നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കടന്നപ്പള്ളി സുധാകര മാരാര്‍ക്കു ജന്മ നാടിന്റെ ആദരം. കടന്നപ്പള്ളി കടക്കും കടവത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആദരച്ചടങ്ങ് ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടിമാരാറുടെ വാദ്യ സംഘത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന സുധാകര മാരാര്‍, മട്ടന്നൂര്‍ പഞ്ചവാദ്യ സംഘത്തോടൊപ്പം കേരളത്തിലെ നിരവധി വേദികളില്‍ വാദ്യകല അവതരിപ്പിച്ചു. മട്ടന്നൂര്‍ ശങ്കരന്കുട്ടിമാരാര്ക്കു പുറമെ മട്ടന്നൂര്‍ ശിവരാമന്, ചെറുതാഴം ചന്ദ്രന് എന്നിവരും ഗുരുക്കന്മാരാണ്.
ക്ഷേത്രം വക ഉപഹാരമായ സ്വര്‍ണപ്പതക്കം തന്ത്രി കൊച്ചൂരിയില്ലത്ത് കേശവന് നമ്പൂതിരി സുധാകര മാരാര്‍ക്കു സമ്മാനിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എം.വി.നാരായണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്് പഞ്ചായത്ത് അംഗം കെ.മോഹനന്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി.പത്മനാഭന് നമ്പ്യാര്‍, വാര്‍ഡ് അംഗം എം.ശുഭ, മാതൃസമിതി സെക്രട്ടറി പി.വി.സാവിത്രി, എ.സി.രമേശന്, ക്ഷേത്രകമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.മധുസൂതനന്, അശ്വിന്‍നാഥ്, ഇ.എന്പത്മനാഭന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഇ.എന്‍.ഗിരീഷ് കുമാര്‍ സ്വാഗതവും ഇ.പി.രമേശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: